top of page
vimalartist

മോഹൻലാലിൻറെ ചിത്രം പെൻസിൽ ഷെയ്ഡ് ചെയ്തത്


Pencil portrait of actor Mohanlal, the complete actor

130 GSM പേപ്പറിൽ 6B & 8B ഫേബർ കാസിൽ പെൻസിലുകൾ ഉപയോഗിച്ചു വരച്ചത്.

Materials: 6B & 8B faber castell pencils on 130 GSM Natural shade paper


7 മിനിറ്റ് പെൻസിൽ ഷെയ്ഡ് ചിത്രം! പെൻസിൽ ഷെയ്ഡ് ചിത്രം - മോഹൻലാലിൻറെ പുലിമുരുകൻ എന്ന സിനിമയിലെ കഥാപാത്രത്തെ ആസ്‌പദമാക്കി വരച്ചത്.

എല്ലാവർക്കും പ്രിയപ്പെട്ട ഒരു അഭിനയ ചക്രവർത്തിയെ വരക്കുക! പലപ്പോഴും ആ വ്യക്‌തിയോടുള്ള ആരാധനയാണ് പല ആർട്ടിസ്റ്റുകളെയും അതിനു പ്രേരിപ്പിക്കുന്നത്. പക്ഷെ, എനിക്ക് മറ്റു ചില കാരണങ്ങളായിരുന്നു! സൂക്ഷ്മമായ ഭാവാഭിനയത്തിൽ അഗ്രഗണ്യനായ ഒരാളുടെ ഭാവങ്ങൾ ഒപ്പിയെടുക്കുക. കൂടാതെ വളരെ നാളായി ചെയ്യാതിരുന്ന പെൻസിൽ സ്‌കെച്ചിങ്ങിലൂടെ അതു ചെയ്യുക.


ഒറ്റ ഇരുപ്പിൽ വരച്ചു തീർത്ത ചിത്രത്തിലേക്ക് ഒരു ആസ്വാദകന്റെ കണ്ണിലൂടെ നോക്കിയപ്പോൾ മനസ്സിൽ സന്തോഷം തോന്നി.

ഇത്രയും കാലത്തിനു ശേഷം ഒരു സെലിബ്രിറ്റിയുടെ ചിത്രം വരക്കുവാൻ തോന്നും എന്നു കരുതിയതേ ഇല്ല. യൂട്യൂബിലുള്ള പല ആർട്ടിസ്റ്റുകളുടെയും പെൻസിൽ സ്‌കെച്ചുകൾ ഒരു പ്രചോദനമായിരുന്നിരിക്കാം.


വളരെ ചെറുപ്പത്തിൽ വെളുത്തു മെലിഞ്ഞ, അന്തർമുഖനായ എനിക്കു ഭാവനയിലും സൃഷ്ടിയിലുമായിരുന്നു കമ്പം! ചെറുപ്പകാലത്തു തന്നെ ചിത്രങ്ങൾ വരക്കുക എന്നത് ഒരു പ്രധാന വിനോദമായിരുന്നു. എങ്കിലും ഒരു സിനിമാ താരത്തെ വരച്ചതായി ഓർക്കുന്നത് അകാലത്തിൽ മറഞ്ഞുപോയ ജയനെ ആയിരുന്നു.

ഇപ്പോൾ 3 പതിറ്റാണ്ടുകൾക്കു ശേഷം ഒരു സിനാമാ താരത്തെ വരക്കുവാൻ വേണ്ടി പെൻസിലും പേപ്പറും എടുക്കുമ്പോൾ മനസ്സിൽ ഒരു ശങ്ക തോന്നാതെ ഇരുന്നില്ല. ഒരു നീണ്ട കാലയളവിനും കലയെ മറവിയിലേക്കു ആഴ്ത്തി വിടുവാൻ സാധ്യമാവില്ല എന്ന് മനസ്സിലാക്കിത്തന്ന ഒരു രചനയായിരുന്നു ഈ മോഹൻലാൽ ചിത്രം!

-വിമൽ


 

മോഹൻലാലിന്റെ പെൻസിൽ ഷെയ്ഡ് ചിത്രം വരക്കുന്നതിന്റെ 50 മിനിറ്റ് വീഡിയോ താഴെ കാണുക


Featured Posts
Recent Posts
Search By Tags
Follow Us
  • Facebook Classic
  • Twitter Classic
  • Google Classic
bottom of page