top of page
vimalartist

അരികിലണയുന്ന മനോഹരക്കാഴ്ചകൾ കണ്ടില്ലെങ്കിൽ, പിന്നെന്തു യാത്ര!

കഴിഞ്ഞ ദൂരങ്ങളോ, കടന്നു പോകുവാനുള്ള ദൂരങ്ങളോ പ്രസക്തം? രണ്ടുമാവില്ല....! അരികിലണയുന്ന മനോഹരക്കാഴ്ചകൾ കണ്ടില്ലയെങ്കിൽ, പിന്നെന്തു യാത്ര!


നവംബറുകളിൽ യു എസ്സിലെ നോർത്ത് കരോളിനായിലെ ജോലിസ്ഥലത്തുനിന്നുള്ള റോഡ് യാത്രകൾ ഈ ചിത്രം പോലെ തന്നെ കുളിർമ്മയുള്ളതായിരുന്നു. മഞ്ഞിന്റെ നേരിയ വെള്ളപ്പുതപ്പിനുള്ളിൽ നിറഞ്ഞ നിറമുള്ള മരങ്ങളും, നീണ്ടു നിവർന്ന റോഡുകളും.... ഈ ചിത്രം വരച്ചപ്പോൾ പലപ്പോഴും പഴയ ഓർമ്മകളിലേക്ക് മടങ്ങിപ്പോയി.


കഴിഞ്ഞ ദൂരങ്ങൾ പ്രസക്തമല്ലെങ്കിലും, കണ്ടു മറഞ്ഞ മനോഹരക്കാഴ്ചകളുടെ ഓർമ്മകൾ ഒരു സുഖം തന്നെ... അവ അരികിലുള്ളവയെ മറയ്ക്കുന്നില്ലയെങ്കിൽ!! -വിമൽ


Kommentare


Featured Posts
Recent Posts
Search By Tags
Follow Us
  • Facebook Classic
  • Twitter Classic
  • Google Classic
bottom of page