ആകാശത്തിലെ ചിതറിയ നിറത്തുണ്ടുകൾ!
vimalartist
ക്യാൻവാസിലാകെ ചിതറിക്കിടക്കുന്ന മഞ്ഞ നിറത്തുണ്ടുകൾ പോലെ മേഘശകലങ്ങളാൽ നിറഞ്ഞ ആകാശം! കൈ നീട്ടി സ്പർശിക്കുവാനാകാവുന്ന ത്രിമാനത ആ നിറത്തുണ്ടുകളിൽ കാണാൻ ശ്രമിച്ച ഒരു ബാല്യമുണ്ടായിരുന്നു.
ഇതേ ഭാവനയായിരിക്കാം ഈ ചിത്രത്തിൽ മഞ്ഞ മേഘപാളികളെ അടർത്തിമാറ്റുവാൻ പാകത്തിൽ നിലനിർത്തുവാൻ പ്രേരണയായത്! ... അറിയില്ല...! പക്ഷെ, ഇപ്പോൾ ഇവ കൈ നീട്ടി തൊട്ടറിയുവാൻ പറ്റുന്ന അകലത്തിലാണ്! ഇതുതന്നെയാണല്ലോ ഓരോ കലയുടെയും ലക്ഷ്യവും!
അപ്രാപ്യമായതിനെ പ്രാപ്യമാക്കുകയൂം, അമൂർത്തതയെ മൂർത്തമാക്കുകയും, മൂർത്തതയെ അമൂർത്തമാക്കുകയും ചെയ്യുന്ന ഭാവനയുടെ ചെറുബാല്യത്തിൽ ഞാനും എന്റെ വരകളും!
-വിമൽ
Comments